IBC- Complete Business News in Malayalam
Breaking news  
23 September 2018 Sunday
 
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1000 രൂപയ്ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കുന്നു!!

ഗുരുവായൂര്‍  ക്ഷേത്രത്തില്‍ 1000 രൂപയ്ക്ക് ശ്രീലകത്ത് നെയ്‌വിളക്ക് വഴിപാട് നടത്തിയാല്‍ ഒരാള്‍ക്ക് വരി നില്‍ക്കാതെ പ്രത്യേക ദര്‍ശനസൗകര്യം നല്‍കാനുള്ള നിര്‍ദേശം ഭരണസമിതി തത്വത്തില്‍ അംഗീകരിച്ചു. ഇന്ന് ഇതുസംബന്ധിച്ചു തീരുമാനമുണ്ടാകും. നിലവില്‍ 4500 രൂപയ്ക്ക് നെയ്‌വിളക്ക് ചീട്ടാക്കിയാല്‍ അഞ്ചു പേര്‍ക്കു വരി നില്‍ക്കാതെ കൊടിമരത്തിനു സമീപത്തുകൂടി അകത്തു പോയി ദര്‍ശനം നടത്താം. ഇവര്‍ക്ക് പ്രസാദകിറ്റും നല്‍കും.
ഇതേ മാതൃകയില്‍ 1000 രൂപയുടെ നെയ്‌വിളക്ക് ചീട്ടാക്കുന്ന ഒരാളെ കൊടിമരത്തിനു സമീപത്തുകൂടി പ്രവേശിപ്പിക്കാനും പ്രസാദം നല്‍കാനുമാണ് ആലോചിക്കുന്നത്. ക്ഷേത്രത്തില്‍ അനധികൃത മാര്‍ഗത്തിലൂടെ പണം നല്‍കി പലരും ദര്‍ശനം നടത്തുന്നുണ്ട്. ചില ഹോട്ടലുകള്‍ പണം ഈടാക്കി ദര്‍ശനം നല്‍കുന്നതായും പരാതിയുണ്ട്. ജീവനക്കാരില്‍ ചിലരെ ഉപയോഗിച്ചാണ് അനധികൃത ദര്‍ശനം നടത്തുന്നത്. ഈ രീതി ഇല്ലാതാക്കാനാണ് ക്ഷേത്രത്തില്‍ ശ്രീലകത്ത് നെയ്‌വിളക്ക് എന്ന വഴിപാടു ചെയ്യുന്നവര്‍ക്ക് പ്രത്യേക ദര്‍ശനസൗകര്യം ഏര്‍പ്പെടുത്തുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉദയാസ്തമനപൂജ ഒരു ദിവസം ഒന്നില്‍ കൂടുതല്‍ ഭക്തരെ പങ്കെടുപ്പിക്കുന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും. ഉദയാസ്തമനപൂജ ബുക്കിങ് 2050 വരെ പൂര്‍ത്തിയായതിനെ തുടര്‍ന്നു വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.