IBC- Complete Business News in Malayalam
Breaking news  
23 September 2018 Sunday
 
 
 

ബില്ലിനെ ഇപ്പോള്‍ എതിര്‍ക്കുന്നതിന് പിന്നില്‍ സങ്കുചിത രാഷ്ട്രീയമെന്ന് കടകംപള്ളി സുരേന്ദ്രന്‍

 

ബില്ലിനെ ഇപ്പോള്‍ എതിര്‍ക്കുന്നതിന് പിന്നില്‍ സങ്കുചിത രാഷ്ട്രീയമെന്ന് കടകംപള്ളി സുരേന്ദ്രന്‍ 
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച ബില്ലിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുട്ടികളുടെ ഭാവിയെ കരുതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതെന്ന് കടകംപള്ളി പറഞ്ഞു. ഇപ്പോഴത്തെ ചിലരുടെ എതിര്‍പ്പ് സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ഭാവി വെള്ളത്തിലാവുകയാണ്. ഭാവി സംരക്ഷിക്കാനുള്ള എളിയ പരിശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. ഓര്‍ഡിനന്‍സിനെതിരായ സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍, കോടതിയെ വെല്ലുവിളിക്കാനില്ലെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച ബില്ലിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുട്ടികളുടെ ഭാവിയെ കരുതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതെന്ന് കടകംപള്ളി പറഞ്ഞു. ഇപ്പോഴത്തെ ചിലരുടെ എതിര്‍പ്പ് സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.കുട്ടികളുടെ ഭാവി വെള്ളത്തിലാവുകയാണ്. ഭാവി സംരക്ഷിക്കാനുള്ള എളിയ പരിശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. ഓര്‍ഡിനന്‍സിനെതിരായ സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍, കോടതിയെ വെല്ലുവിളിക്കാനില്ലെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.


Share/Save
 
© Copyright 2010 ibclive.in. All rights reserved.