IBC- Complete Business News in Malayalam
Breaking news  
22 April 2018 Sunday
 
കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ വാര്‍ത്തകളെ നിയന്ത്രിക്കാര്‍ സമിതി രൂപീകരിക്കുന്നു!

ദില്ലി:  വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രിഡിറ്റേഷന്‍ റദ്ദാക്കാനുള്ള വിവാദ ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 
ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ സമിതിയെ നിയോഗിക്കാനാണ് വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. അതേ സമയം, ഇതുസംബന്ധിച്ച് ഉത്തരവുകളൊന്നും ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച വാര്‍ത്ത വിനിമയ മന്ത്രാലത്തിന്റെ ഉത്തരവ് വ്യാപകമായി ഇന്റര്‍നെറ്റിലുടെ അനൗദ്യോഗികമായി പ്രചരിക്കുന്നുണ്ട്. 
ബ്രോഡ്കാസ്റ്റിങ് ഡയറക്ടര്‍ അമിത് കറ്റോച്ച് ഒപ്പുവെച്ച ഉത്തരവാണ് പ്രചരിക്കുന്നത്. ഓണ്‍ലൈന്‍ മീഡിയ, വെബ്‌സൈറ്റുകള്‍, ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുക. മന്ത്രാലയം രൂപീകരിക്കുന്ന പത്തംഗ കമ്മിറ്റി വിഷയം പഠിച്ച് ചട്ടങ്ങള്‍ രൂപീകരിക്കും. വാര്‍ത്ത വിതരണ മന്ത്രാലയം, നിയമം, ഐ.ടി, ആഭ്യന്തരം, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍, ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധികളും സമിതിയില്‍ അംഗമായിരിക്കും.

ദില്ലി:വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രിഡിറ്റേഷന്‍ റദ്ദാക്കാനുള്ള വിവാദ ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 
ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ സമിതിയെ നിയോഗിക്കാനാണ് വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. അതേ സമയം, ഇതുസംബന്ധിച്ച് ഉത്തരവുകളൊന്നും ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച വാര്‍ത്ത വിനിമയ മന്ത്രാലത്തിന്റെ ഉത്തരവ് വ്യാപകമായി ഇന്റര്‍നെറ്റിലുടെ അനൗദ്യോഗികമായി പ്രചരിക്കുന്നുണ്ട്. 
ബ്രോഡ്കാസ്റ്റിങ് ഡയറക്ടര്‍ അമിത് കറ്റോച്ച് ഒപ്പുവെച്ച ഉത്തരവാണ് പ്രചരിക്കുന്നത്. ഓണ്‍ലൈന്‍ മീഡിയ, വെബ്‌സൈറ്റുകള്‍, ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുക. മന്ത്രാലയം രൂപീകരിക്കുന്ന പത്തംഗ കമ്മിറ്റി വിഷയം പഠിച്ച് ചട്ടങ്ങള്‍ രൂപീകരിക്കും. വാര്‍ത്ത വിതരണ മന്ത്രാലയം, നിയമം, ഐ.ടി, ആഭ്യന്തരം, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍, ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധികളും സമിതിയില്‍ അംഗമായിരിക്കും.

Share/Save
 
© Copyright 2010 ibclive.in. All rights reserved.