IBC- Complete Business News in Malayalam
Breaking news  
19 November 2018 Monday
 
 
 

അഞ്ച് ദിവസത്തെ വിദേശപര്യടനത്തിനായി പ്രധാനമന്ത്രി ഏപ്രില്‍ 16-ന് യാത്രതിരിക്കും!!

 

അഞ്ച് ദിവസത്തെ വിദേശപര്യടനത്തിനായി പ്രധാനമന്ത്രി ഏപ്രില്‍ 16-ന് യാത്രതിരിക്കും!!
ദില്ലി: അഞ്ചുദിവസത്തെ വിദേശപര്യടനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ സ്വീഡന്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്കാണ് സന്ദര്‍ശനം. ഏപ്രില്‍ 16 മുതല്‍ 20 വരെയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്.
വ്യാപാര-നിക്ഷേപ മേഖലകളിലെ പരസ്പര സഹകരണം ഊട്ടിയുറപ്പിക്കുവാനും നയതന്ത്രബന്ധം മെച്ചപ്പെടുത്തുവാനുമാണ് യു കെ സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. 
ഏപ്രില്‍ 16-ന് സ്വീഡനിലെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഇവിടെ ചെലവഴിക്കും. മോദിയുടെ ആദ്യ സ്വീഡന്‍ സന്ദര്‍ശനമാണിത്. സ്വീഡനില്‍ നിന്നും ഏപ്രില്‍ 17-ന് പ്രധാനമന്ത്രി യുകെയിലേക്ക് തിരിക്കും. ഏപ്രില്‍ 17-20 തീയതികളില്‍ മോദി ബ്രിട്ടനിലുണ്ടാവും. കോമണ്‍വെല്‍ത്ത് ഹെഡ്സ് ഓഫ് ഗവണ്‍മെന്റ് മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷമാവും മോദി ബ്രിട്ടനില്‍ നിന്നും മടങ്ങുക. 

ദില്ലി: അഞ്ചുദിവസത്തെ വിദേശപര്യടനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ സ്വീഡന്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്കാണ് സന്ദര്‍ശനം. ഏപ്രില്‍ 16 മുതല്‍ 20 വരെയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്.വ്യാപാര-നിക്ഷേപ മേഖലകളിലെ പരസ്പര സഹകരണം ഊട്ടിയുറപ്പിക്കുവാനും നയതന്ത്രബന്ധം മെച്ചപ്പെടുത്തുവാനുമാണ് യു കെ സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. 
ഏപ്രില്‍ 16-ന് സ്വീഡനിലെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഇവിടെ ചെലവഴിക്കും. മോദിയുടെ ആദ്യ സ്വീഡന്‍ സന്ദര്‍ശനമാണിത്. സ്വീഡനില്‍ നിന്നും ഏപ്രില്‍ 17-ന് പ്രധാനമന്ത്രി യുകെയിലേക്ക് തിരിക്കും. ഏപ്രില്‍ 17-20 തീയതികളില്‍ മോദി ബ്രിട്ടനിലുണ്ടാവും. കോമണ്‍വെല്‍ത്ത് ഹെഡ്സ് ഓഫ് ഗവണ്‍മെന്റ് മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷമാവും മോദി ബ്രിട്ടനില്‍ നിന്നും മടങ്ങുക. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.