IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ആത്മഹത്യാ പ്രേരണക്കുറ്റം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ആര്‍എസ്എസുകര്‍ വീട് കയറി ആക്രമിച്ചതില്‍ മനംനൊന്ത് ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ കെ എം വാസുദേവന്‍ ആത്മഹത്യ ചെയ്തത്.
ആര്‍എസ്എസ് ആക്രമണത്തില്‍ വാസുദേവന്റെ മകന് വെട്ടേറ്റിരുന്നു. ചെറുമകളായ മൂന്നുവയസ്സുകാരിയെ അക്രമികള്‍ വലിച്ചെറിഞ്ഞു. പത്തിലധികം പേരടങ്ങുന്ന ആര്‍എസ്എസ് സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വസുദേവന്‍ വീടിനു സമീപത്തെ ചായ്പ്പില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും ഉടന്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഒരു മണിക്കൂറിനുശേഷമാണ് മരിച്ചത്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.