IBC- Complete Business News in Malayalam
Breaking news  
21 July 2018 Saturday
 
മുഹമ്മദ് സലായുടെ ഗോളില്‍ ഈജിപ്ത് മുന്നില്‍!

വോള്‍ഗോഗ്രാഡ് അരീന: ലോകകപ്പില്‍ സൗദിക്കെതിരെ ആശ്വാസ ജയം തേടിയിറങ്ങിയ ഈജിപ്തിനെ മുന്നിലെത്തിച്ച് മുഹമ്മദ് സലായുടെ ഗോള്‍. ഇരുപത്തിരണ്ടാം മിനിട്ടിലാണ് സലാ ഗോള്‍ നേടിയത്.
1999-ലെ കോണ്‍ഫഡറേഷന്‍ കപ്പിന് ശേഷം ഇതാദ്യമായാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. ഈ ലോകകപ്പില്‍ നിന്ന് പുറത്തായവരാണ് രണ്ട് കൂട്ടരും. അവസാന മത്സരത്തില്‍ മാനംകാക്കാന്‍ ഒരുവിജയം നേടുകയാണ് ഇരുടീമുകളുടെയും പ്രധാന ലക്ഷ്യം. ഈ ലോകകപ്പിലെതന്നെ ആദ്യമത്സരത്തില്‍ റഷ്യയോട് എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തോറ്റവരാണ് സൗദി അറേബ്യ. രണ്ടാംമത്സരത്തില്‍ ഉറുഗ്വേയോട് കീഴടങ്ങിയത് ഏകപക്ഷീയമായ ഒരു ഗോളിനാണ്.
ഈജിപ്റ്റ് ആദ്യ മത്സരത്തില്‍ ഉറുഗ്വേയ്ക്ക് ഏറപക്ഷീയമായ ഒരു ഗോളിന് തോറ്റു. രണ്ടാം മത്സരത്തില്‍ റഷ്യയോട് കുടുങ്ങിയത് 3-1ന്. ഈജിപ്ഷ്യന്‍ മാന്ത്രികന്‍ മുഹമ്മദ് സലായുടെ ഈ ലോകകപ്പിലെ അവസാന മത്സരം.
റഷ്യയ്‌ക്കെതിരെ പെനാല്‍റ്റിയിലൂടെ സലാ ഒരുഗോള്‍ നേടിയിരുന്നു.

വോള്‍ഗോഗ്രാഡ് അരീന: ലോകകപ്പില്‍ സൗദിക്കെതിരെ ആശ്വാസ ജയം തേടിയിറങ്ങിയ ഈജിപ്തിനെ മുന്നിലെത്തിച്ച് മുഹമ്മദ് സലായുടെ ഗോള്‍. ഇരുപത്തിരണ്ടാം മിനിട്ടിലാണ് സലാ ഗോള്‍ നേടിയത്.
1999-ലെ കോണ്‍ഫഡറേഷന്‍ കപ്പിന് ശേഷം ഇതാദ്യമായാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. ഈ ലോകകപ്പില്‍ നിന്ന് പുറത്തായവരാണ് രണ്ട് കൂട്ടരും. അവസാന മത്സരത്തില്‍ മാനംകാക്കാന്‍ ഒരുവിജയം നേടുകയാണ് ഇരുടീമുകളുടെയും പ്രധാന ലക്ഷ്യം. ഈ ലോകകപ്പിലെതന്നെ ആദ്യമത്സരത്തില്‍ റഷ്യയോട് എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തോറ്റവരാണ് സൗദി അറേബ്യ. രണ്ടാംമത്സരത്തില്‍ ഉറുഗ്വേയോട് കീഴടങ്ങിയത് ഏകപക്ഷീയമായ ഒരു ഗോളിനാണ്.
ഈജിപ്റ്റ് ആദ്യ മത്സരത്തില്‍ ഉറുഗ്വേയ്ക്ക് ഏറപക്ഷീയമായ ഒരു ഗോളിന് തോറ്റു. രണ്ടാം മത്സരത്തില്‍ റഷ്യയോട് കുടുങ്ങിയത് 3-1ന്. ഈജിപ്ഷ്യന്‍ മാന്ത്രികന്‍ മുഹമ്മദ് സലായുടെ ഈ ലോകകപ്പിലെ അവസാന മത്സരം.റഷ്യയ്‌ക്കെതിരെ പെനാല്‍റ്റിയിലൂടെ സലാ ഒരുഗോള്‍ നേടിയിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.