IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
നഷ്ടങ്ങളില്‍ നിന്ന് ലാഭത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയ്ക്കായി തീം സോങ്!

തിരുവനന്തപുരം: നഷ്ടങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുനേല്‍ക്കുകയാണ് കെ.എസ്.ആര്‍.ടി.സി. എംഡി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് കെ.എസ്.ആര്‍.ടി.സി മുന്നേറിക്കൊണ്ടിരിക്കുന്നത്. മെയ് മാസം 207.35 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ വരവ്. ഇത്തരത്തില്‍ മാസായി കുതിച്ചു കൊണ്ടിരിക്കുന്ന ആനവണ്ടിയ്ക്കായി ഒരു തീം സോങ് കൂടി എത്തിയാലോ? ഇത്തരമൊരു ആശയം കത്തിയിരിക്കുന്നത് ടോമിന്‍ തച്ചങ്കരിയുടെ തലയിലാണ്. 
പാട്ടിനുള്ള സംഗീതവും തച്ചങ്കരി തന്നെ തയാറാക്കി. പാട്ടിനായി വരികളെഴുതാന്‍ ജീവനക്കാരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് തച്ചങ്കരി. ഇതില്‍ മികച്ചത് തെരഞ്ഞെടുത്ത് ജീവനക്കാര്‍ക്ക് പാടാന്‍ അവസരവും അദ്ദേഹം നല്‍കും. കുട്ടിയെ എടുത്ത് നിന്ന യാത്രക്കാരിക്ക് സീറ്റു നല്‍കി തറയിലിരുന്ന വനിതാ കണ്ടക്ടറും, പാതിരാത്രിയില്‍ യാത്രക്കാരിയുടെ ബന്ധു വരുന്നതുവരെ കൂട്ടുനിന്ന ബസിന്റെ വാര്‍ത്തകളുമൊക്കെ പാട്ടിലുണ്ടാകുമെന്നാണ് സൂചന.

Share/Save
 
© Copyright 2010 ibclive.in. All rights reserved.