IBC- Complete Business News in Malayalam
Breaking news  
19 November 2018 Monday
 
ഇനിമുതല്‍ പ്രധാനമന്ത്രിയെ കാണാന്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക സുരക്ഷാ സേന പരിശോധന!

ദില്ലി: ഇനി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രിയെ കാണാന്‍ പ്രത്യേക സുരക്ഷാ സേന പരിശോധന. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അടുത്തേക്ക് വരുന്നതിന് പോലും വിലക്ക് ഏര്‍പ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി. 
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും രഹസ്യാന്വേഷണ വിഭാഗം മേധാവി രാജീവ് ജെയിനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. അതീവ സുരക്ഷാ സേനയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഇനി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കുകയുള്ളൂ. പ്രധാനമന്ത്രിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായിവാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് , പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അതീവ സുരക്ഷ ഒരുക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2019-ലെ തിരഞ്ഞെടുപ്പില്‍ റോഡ് ഷോകള്‍ പ്രധാനമന്ത്രി ഒഴിവാക്കുമെന്നും പൊതുറാലികളെ അഭിസംബോധന ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.