IBC- Complete Business News in Malayalam
Breaking news  
19 November 2018 Monday
 
എട്ടുവര്‍ഷം മുമ്പ് തിലകന്‍ 'അമ്മ'ക്കെഴുതിയ കത്ത് വീണ്ടും ചര്‍ച്ചയാകുന്നു

കൊച്ചി: മരണംവരെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'ക്ക് പുറത്തു നില്‍ക്കേണ്ടിവന്ന നടന്‍ തിലകന്‍ 2010-ല്‍ സംഘടന നേതൃത്വത്തിനെഴുതിയ കത്ത് വീണ്ടും ചര്‍ച്ചയാകുന്നു. നടിയെ ആക്രമിച്ച കേസില്‍ വിധി വരുംമുമ്പ് ദിലീപിനെ തിരിച്ചെടുക്കാന്‍ 'അമ്മ'തീരുമാനിക്കുകയും ഇതിനുപിന്നാലെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അകാരണമായി തന്നെ പുറത്തുനിര്‍ത്തിയത് ചോദ്യംചെയ്ത് 'അമ്മ'യുടെ അന്നത്തെ ജനറല്‍ സെക്രട്ടറി മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് ചര്‍ച്ചയാകുന്നത്.
മലയാള സിനിമയുടെ കോടാലിയാണ് 'അമ്മ'യെന്ന് തുറന്നടിച്ചതിനെത്തുടര്‍ന്നാണ് തിലകനെ പുറത്താക്കിയത്. ക്രിമിനല്‍കേസിലെ പങ്കാളിത്തമാണ് ദിലീപിനെതിരായ കുറ്റമെങ്കില്‍ തിലകനെതിരെ പറയാനുള്ളത് അച്ചടക്ക ലംഘനം മാത്രമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് 'അമ്മ'യില്‍ തിരിച്ചെത്താനായില്ല. 
അച്ചടക്കസമിതി മുമ്പാകെ ഹാജരാകാതിരുന്ന തിലകന്റെ വിശദീകരണം കേള്‍ക്കാതെ ഏകപക്ഷീയമായിരുന്നു പുറത്താക്കല്‍. എന്നാല്‍, വിശദീകരണം കേള്‍ക്കാതെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ദിലീപിനെ തിരിച്ചെടുക്കുന്നത്. അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരില്‍ പുറത്താക്കപ്പെട്ട തിലകനെ ആജീവനാന്തം ശത്രുവായി പ്രഖ്യാപിച്ച 'അമ്മ' ക്രിമിനല്‍ കേസില്‍ പ്രതിയായ ദിലീപിനോട് മൃദുസമീപനം സ്വീകരിച്ചുവെന്നാണ് ആക്ഷേപം.
അംഗങ്ങളുടെ അവകാശം ചവിട്ടിമെതിക്കുമ്പോള്‍ 'അമ്മ'യുടെ മൗനം പൊറുക്കാനാവാത്ത തെറ്റാണെന്നും ജനാധിപത്യ മര്യാദകളുടെ ലംഘനം സംഘടന ന്യായീകരിക്കുകയാണെന്നും തിലകന്‍ കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. തലസ്ഥാനനഗരിയിലെ ഒരുവിഭാഗം സിനിമരാജാക്കന്മാരാണ് തന്നെ മാറ്റിനിര്‍ത്തിയതിനു പിന്നില്‍. ഗണേഷ്‌കുമാറിന്റെ ഗുണ്ടകള്‍ വധഭീഷണി മുഴക്കിയതിനെക്കുറിച്ച് 'അമ്മ'യില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. 
തന്നെ പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കരാര്‍ ഒപ്പിട്ട് അഡ്വാന്‍സ് നല്‍കിയ ചിത്രങ്ങളില്‍ നിന്ന് പോലും ചിലര്‍ ഇടപെട്ട് ഒഴിവാക്കി. 'അമ്മ' എന്ന സംഘടനയോട് എന്നും ബഹുമാനമുണ്ട്. എന്നാല്‍, എക്‌സിക്യൂട്ടിവിലെ ചില അംഗങ്ങളുടെ പെരുമാറ്റം മാഫിയയെപ്പോലെയാണെന്നായിരുന്നു തിലകന്റെ ആരോപണം. 
അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദിലീപ് 'വിഷമാണെന്ന്' പറയാന്‍ മടിയില്ലെന്നും തിലകന്‍ തുറന്നടിച്ചിരുന്നു. തിലകനോടും ദിലീപിനോടും ഇരട്ടനീതിയാണെന്ന് ചൂണ്ടിക്കാട്ടി സിനിമക്കകത്തുതന്നെ പലരും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇത്തരക്കാര്‍ക്കും ഡബ്ല്യു.സി.സിക്കും പിന്തുണയുമായി കൂടുതല്‍ പേര്‍ എത്തുന്നുണ്ടോ എന്നാണ് 'അമ്മ' ഉറ്റുനോക്കുന്നത്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.