IBC- Complete Business News in Malayalam
Breaking news  
19 November 2018 Monday
 
 
 

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെ അന്ത്യശാസനം

 

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെ അന്ത്യശാസനം
വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക. എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇറാനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യ, ചൈന കമ്ബനികള്‍ക്കും ബാധകമാണെന്നും അവര്‍ക്കു മാത്രമായി യാതൊരു ഇളവും നല്‍കാനാവില്ലെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
ഇറാനില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്. ഇക്കാര്യത്തില്‍ യാതൊരു വീട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായി അടുത്താഴ്ച നടക്കാനിരിക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ അമേരിക്ക ഈ ആവശ്യം ശക്തമായി ഉന്നയിക്കുമെന്നാണ് സൂചന. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പിന്മാറിയതിനു ചുവടുപിടിച്ചാണ് നടപടികള്‍ കര്‍ശനമാക്കാന്‍ അമേരിക്ക തീരുമാനിച്ചത്. നവംബര്‍ നാലു മുതല്‍ ഇറാനെതിരെ ഉപരോധം നിലവില്‍ വരുമെന്നും യുഎസ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇറാനുമായുള്ള വാണിജ്യബന്ധം തുടരുമെന്ന് യുഎസ് സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക. എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇറാനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യ, ചൈന കമ്ബനികള്‍ക്കും ബാധകമാണെന്നും അവര്‍ക്കു മാത്രമായി യാതൊരു ഇളവും നല്‍കാനാവില്ലെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
ഇറാനില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്. ഇക്കാര്യത്തില്‍ യാതൊരു വീട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായി അടുത്താഴ്ച നടക്കാനിരിക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ അമേരിക്ക ഈ ആവശ്യം ശക്തമായി ഉന്നയിക്കുമെന്നാണ് സൂചന. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പിന്മാറിയതിനു ചുവടുപിടിച്ചാണ് നടപടികള്‍ കര്‍ശനമാക്കാന്‍ അമേരിക്ക തീരുമാനിച്ചത്. നവംബര്‍ നാലു മുതല്‍ ഇറാനെതിരെ ഉപരോധം നിലവില്‍ വരുമെന്നും യുഎസ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇറാനുമായുള്ള വാണിജ്യബന്ധം തുടരുമെന്ന് യുഎസ് സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.


Share/Save
 
© Copyright 2010 ibclive.in. All rights reserved.