IBC- Complete Business News in Malayalam
Breaking news  
21 July 2018 Saturday
 
 
 

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍, മൂന്ന് ഭീകരരെ സൈന്യം വധിച്ചു

 

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍, മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെ കാശ്മീരിലെ കുപ്വാരയിലും ഷോപ്പിയാനിലും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്.
കുപ്വാരയില്‍ രാവിലെയുണ്ടായ ഏറ്റമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. 
ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈനികര്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കുപ്വാരയിലെ കച്ചേമ വനപ്രദേശമാണ് ഭീകരര്‍ താവളമാക്കിയത്. അതേസമയം, ഷോപിയാനിലെ അഖമില്‍ സൈനിക പട്രോളിംഗിന് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റിരുന്നു.


ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെ കാശ്മീരിലെ കുപ്വാരയിലും ഷോപ്പിയാനിലും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്.കുപ്വാരയില്‍ രാവിലെയുണ്ടായ ഏറ്റമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. 
ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈനികര്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കുപ്വാരയിലെ കച്ചേമ വനപ്രദേശമാണ് ഭീകരര്‍ താവളമാക്കിയത്. അതേസമയം, ഷോപിയാനിലെ അഖമില്‍ സൈനിക പട്രോളിംഗിന് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റിരുന്നു.


Share/Save
 
© Copyright 2010 ibclive.in. All rights reserved.