IBC- Complete Business News in Malayalam
Breaking news  
23 September 2018 Sunday
 
കഞ്ഞിക്ക് വകയില്ലാത്ത സ്ഥാപനമാണ് കെഎസ്ആര്‍ടിസി എന്ന് വകുപ്പ് മന്ത്രി ശശീന്ദ്രന്‍!

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോര്‍പറേഷന് പുതുതായി ഒരാളെ പോലും നിയമിക്കാന്‍ കഴിയില്ല. ജീവനക്കാരെ കുറയ്ക്കേണ്ട വല്ലാത്ത മാനവവിഭവശേഷി പ്രതിസന്ധിയാണ് സ്ഥാപനത്തിനുള്ളത്. ജീവനക്കാരനെ കുറച്ചുവരേണ്ട അവസ്ഥയാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കണ്ടക്ടര്‍ നിയമനത്തിന് പിഎസ്സി അഡൈ്വസ് മെമ്മോ നല്‍കിയിട്ടും ഉദ്യോഗാര്‍ത്ഥികളെ ജോലിക്കെടുക്കാനാകില്ലെന്ന് കെഎസ്ആര്‍ടിസി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികളോട് അനുഭാവമാണുള്ളത്. എന്നാല്‍ ജോലി നല്‍കാന്‍ കഴിയില്ല. അവള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.