IBC- Complete Business News in Malayalam
Breaking news  
21 July 2018 Saturday
 
കളക്ടറേറ്റില്‍ നിന്നും കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി കുരുന്നുകള്‍ മാതൃകയായി

അറക്കുളം: കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി കുരുന്നുകള്‍ മാതൃകയായി. തന്‍ഹ ജമാലുദ്ധീന്‍, ഹിദാ മോള്‍; ഷിഫാന സുധീര്‍ എന്നിവര്‍ക്കാണ് കളക്ട്രേറ്റ് പരിസരത്ത് നിന്നും 1500 രൂപ കളഞ്ഞു കിട്ടിയത്. കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് കളക്ട്രേറ്റ് പരിസരത്തേക്ക് എത്തിയത്. കളഞ്ഞുകിട്ടിയ പണം ബന്ധുക്കളുടെ തീരുമാന പ്രകാരം ആര്‍ ഡി ഓയ്ക്ക് കൈമാറുകയായിരുന്നു. തന്‍ഹ ആറാം ക്ളാസ് വിദ്യാര്‍ത്ഥിയും, ഫിദാ പത്താം ക്ളാസിലും,ഷിഫാന ഒമ്ബതാം ക്ളാസ്സിലുമാണ് പഠിക്കുന്നത്. കുട്ടികളെയും മാതാപിതാക്കളെയും ആര്‍ ഡി ഒ അഭിനന്ദിച്ചു. ഇവര്‍ കളക്ട്രേറ്റ് പരിസരത്ത് എത്തിയത് വഴിസംബന്ധമായ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കാനായിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.