IBC- Complete Business News in Malayalam
Breaking news  
22 August 2018 Wednesday
 
പ്രീക്വാര്‍ട്ടര്‍: ബ്രസീല്‍- മെക്‌സിക്കോ മല്‍സരം

സമാറ: നിരവധി അട്ടിമറികള്‍ക്കു സാക്ഷിയായ റഷ്യന്‍ ലോകകപ്പില്‍ അടിതെറ്റാതെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയുമായി കൊമ്പുകോര്‍ക്കുന്നത്. 
കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ടീമായ ബ്രസീല്‍ ഗ്രൂപ്പ് ജേതാക്കളായാണ് ഇത്തവണ നോക്കൗട്ട് റൗണ്ടിലെത്തിയത്. രണ്ടു ജയവും ഒരു സമനിലുയമായിരുന്നു മഞ്ഞപ്പടയുടെ സമ്പാദ്യം. അതേസമയം, നിലവിലെ ജേതാക്കളായ ജര്‍മനിയെ അട്ടിമറിച്ചു കൊണ്ടു തുടങ്ങിയ മെക്‌സിക്കോ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നത്. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ സ്വീഡനോടേറ്റ തോല്‍വിയാണ് മെക്‌സിക്കോയെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.