കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റവും ടി വി രാജേഷ് എം എൽ എയ്ക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയതിൽ പ്രതികരണവുമായി സി പി എം.
രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ സി ബി ഐയെ ദുരുപയോഗം ചെയ്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പി. ജയരാജനെയും ടി.വി. രാജേഷിനെയും കുറ്റപത്രത്തിലുൾപ്പെടുത്തിയതെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് സി ബി ഐ നടത്തിയ രാഷ്ട്രീയക്കളിയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
മുസ്ലീം ലീഗ് പ്രവർത്തകർ അക്രമം നടത്തിയ പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ പാർട്ടി നേതാക്കളെ, പട്ടുവം പഞ്ചായത്തിലെ അരിയിൽ വെച്ച് മുസ്ലീം ലീഗ് ക്രിമിനൽ സംഘം അപായപ്പെടുത്താൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കമായത്. അന്നേ ദിവസം കണ്ണപുരം പഞ്ചായത്തിലാണ് നിർഭാഗ്യകരമായ ഒരു കൊലപാതകം നടന്നത്. ഇതിന്റെ പേരിൽ പാർട്ടി കോടതി വിധി എന്ന് കുറ്റപ്പെടുത്തി ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പാർട്ടി നേതാക്കളെ കൊലക്കേസിൽ പ്രതിയാക്കാൻ ഉമ്മൻചാണ്ടി തന്നെ പ്രത്യേകം നിർദ്ദേശിക്കുകയായിരുന്നു.
രണ്ട് ലീഗ് പ്രവർത്തകരെ സാക്ഷികളാക്കിയാണ് ഐ.പി.സി 118-ാം വകുപ്പ് ഉൾപ്പെടുത്തിക്കൊണ്ട് തലശ്ശേരി സെഷൻസ് കോടതിയിൽ കേരള പോലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഈ സാക്ഷികൾ പിന്നീട് തളിപ്പറമ്പ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ, തങ്ങൾ നേതാക്കൾ പരിക്കേറ്റ് കിടക്കുന്ന ആശുപത്രിയിലോ, പരിസരത്തോ പോയില്ലെന്നാണ് മൊഴി കൊടുത്തത്. ഇതേ സാക്ഷികളെ കൂടി ഉപയോഗപ്പെടുത്തിയാണ് സി.ബി.ഐ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുള്ളത്. പുതിയ തെളിവുകളോ, സാക്ഷികളോ ഇല്ലാതെയാണ് സി.ബി.ഐ ഇത്തരം നീക്കം നടത്തിയത്. സി.ബി.ഐ എന്ന കേന്ദ്ര അന്വേഷണ ഏജൻസി അതുവഴി രാഷ്ട്രീയ കളിക്ക് കൂട്ട് നിന്നിരിക്കുകയാണ്. ഇക്കാര്യം ജനങ്ങൾ തിരിച്ചറിയുമെന്ന് സെക്രട്ടറിയേറ്റ് പ്രത്യാശിച്ചു.- ഇങ്ങനെയാണ് പ്രസ്താവന അവസാനിക്കുന്നത്.
content highlights: ariyil shukoor murder case cpm against cbi on naming p jayarajan and rajesh mla on chargesheet, p jayarajan, ariyil shukoor
Original Article
Your email address will not be published. Required fields are marked *
എല്‍.ഡി.സി, ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പടെ സഹകരണസംഘങ്ങളില്‍ 291 ഒഴിവ്
Land for sale
1 acre 40cent land for sale in Karadippara @ 40 lakh – wayanad
© 2018 IBC Live. Developed By Web Designer in Kerala