ലോക്സഭാ തിരഞ്ഞെടുപ്പ് 2019: കൊല്ലത്ത് പ്രചരണ൦ ആരംഭിച്ച് എന്‍ കെ പ്രേമചന്ദ്രന്
കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ എംപിയായ എന്‍ കെ പ്രേമചന്ദ്രന് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ പ്രചരണപരിപാടികളുമായി യുഡിഎഫ്.
അദ്ദേഹം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ അനുമോദനയോഗങ്ങള്‍ വിളിച്ച് ചേര്‍ത്താണ് ആദ്യഘട്ട പ്രചരണ പരിപാടികള്‍. യു ഡി എഫ് അനുമോദന യോഗങ്ങള്‍ വിളിച്ചുചേര്‍ത്തതിന് പിന്നില്‍ കാരണമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കൊല്ലം ബൈപാസിന്റെ ഉദ്ഘാടന വേളയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എന്‍ പിതാംബരകുറുപ്പ്, കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന് എന്നിവര്‍ക്ക് അര്‍ഹമായ പ്രാധാന്യം കിട്ടിയില്ല എന്ന് ആരോപിച്ചാണ് അനുമോദന യോഗം സംഘടിപ്പിച്ചത്.
യുഡിഎഫിലെ മുഴുവന്‍ ഘടക കക്ഷികളെയും പങ്കെടുപ്പിച്ചായിരുന്നു അനുമോദനയോഗം. യോഗത്തില്‍ എന്‍ കെ പ്രേമചന്ദ്രന് നടത്തിയ വികസന പ്രവത്തനങ്ങളെ ഏവരും പ്രശംസിച്ചു. കൂടാതെ, പ്രേമചന്ദ്രന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
ഇലക്ഷന് വിജ്ഞാപനം വരുന്നതിന് മുന്‍പ് തന്നെ ആര് എസ് പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരുന്നു. കൂടാതെ, ഇതിന് കോണ്‍ഗ്രസ് പിന്തുണയുമുണ്ടായി. പാര്‍ലമെന്റ് യോഗങ്ങള്‍ക്ക് ശേഷം വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് എന്‍ കെ പ്രേമചന്ദ്രന് മണ്ഡലത്തില്‍ സജീവമാണ്
മികച്ച ലോക്സഭംഗമായി പലതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ വിജയം കേരളത്തിന് മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.
Original Article
Your email address will not be published. Required fields are marked *
എല്‍.ഡി.സി, ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പടെ സഹകരണസംഘങ്ങളില്‍ 291 ഒഴിവ്
Land for sale
1 acre 40cent land for sale in Karadippara @ 40 lakh – wayanad
© 2018 IBC Live. Developed By Web Designer in Kerala