IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
 
 

Gulf

ഇസ്‌ലാമാബാദ്: പാക് താലിബാന്‍ നേതാവ് ഖാലിദ് മെഹ്‌സൂദ് എന്ന സജന അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ താലിബാന്‍ നേതാക്കളോടൊപ്പം നാറ്റോയ്ക്ക് എതിരേ അഫ്ഗാനിസ്ഥാനില്‍ യുദ്ധം നയിക്കുകയായിരുന്നു സജ്‌ന. 
ടുണീസ്: ലിബിയന്‍ അതിര്‍ത്തികള്‍ അടക്കാന്‍ തീരുമാനിച്ചതായി ടുണീഷ്യന്‍ ഭരണകൂടം അറിയിച്ചു. 15 ദിവസത്തേക്കാണ് അതിര്‍ത്തി അടക്കുക. ടുണീഷ്യന്‍ സുരക്ഷ കൗണ്‍സിലാണ് അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. നാവികാതിര്‍ത്തകളുടെയും വിമാനത്താവളങ്ങളുടെയും സുരക്ഷ...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ടു വിദേശ സൈനികരുള്‍പ്പെടെ 15 പേരെ താലിബാന്‍ ഭീകരര്‍ ബന്ദികളാക്കി. വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നതിനെ തുടര്‍ന്ന് രക്ഷപ്പെട്ടവരെയാണ് ഭീകരര്‍ ബന്ദികളാക്കിയത്. അപകടത്തില്‍ മൂന്നു പേര്‍ മരിക്കുകയും ചെയ...
ടുണീസ്: ടുണീഷ്യയില്‍ പ്രസിഡന്റിന്റെ സുരക്ഷാഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരിക്കേറ്റു. ടുണീസിലെ മുഹമ്മദ് വി അവന്യൂവിലാണ് ആക്രമണം ഉണ്ടായത്. സുരക്ഷാഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ ബോംബാക്രമ...
ദുബായ്: ദുബായ് ദേരയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം, തിങ്കളാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഉറഗബാദ് പോലീസ് സ്റ്റേഷന്‍ പരിസരത്താണ് തീപിടിത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് മെട്രോ ഗതാഗതം താറുമാറായി. 
ബമാക്കോ: ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ തലസ്ഥാനമായ ബമാക്കോയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഭീകരാക്രമണത്തിനു സഹായം ചെയ്തുകൊടുത്തവരെന്നു സംശയിക്കുന്ന പുരുഷന്റെയും സ്ത്രീയുടെയും ഫോട്ടോകള്‍ അധികൃതര്‍ പുറത്തുവിട്ടു. സ്റ്റേറ്റ് ടിവി ഫോട്ടോകള്‍ സംപ്രേഷണം ചെയ്തു...
പെഷവാര്‍/ഹിന്ദുക്കുഷ്: പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ത്യയില്‍ കാഷ്മീരിലും ഉത്തരേന്ത്യയില്‍ ചിലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പാക്കിസ്ഥാനിലെ പെഷവാര്‍, ലാഹോര്‍, ഇസ്‌ലാമാബാദ് എന്നിവിടങ്...
ബാംകോ: മാലി തലസ്ഥാനമായ ബാംകോയിലെ ഹോട്ടലില്‍ ആയുധങ്ങളുമായി കടന്ന ഭീകരര്‍ 170 പേരെ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ട്. തലസ്ഥാനത്തെ റാഡിസണ്‍ ബ്ലൂ എന്ന ഹോട്ടലിലാണ് 10 ഓളം വരുന്ന ഭീകര സംഘം ആളുകളെ ബന്ദികളാക്കിയിരിക്കുന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ ഏഴോടെ വാ...
ദുബായി: ഇന്ത്യയില്‍ അസഹിഷ്ണുതയുടെ ഒരംശംപോലും ഇല്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സഹിഷ്ണുതയും സന്തുഷ്ടിയുമാണ് ഇന്ത്യയിലുള്ളത്. ഇപ്പോള്‍ നടക്കുന്ന അസഹിഷ്ണുത ചര്‍ച്ചകള്‍ പ്രത്യേക താത്പര്യപ്രകാരമുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇ സന്ദര്‍ശനത്തി...
അല്‍-അരിഷ്: അനധികൃതമായി ഇസ്രയേലിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ച 15 സുഡാന്‍ അഭയാര്‍ഥികളെ ഈജിപ്ഷ്യന്‍ പോലീസ് വധിച്ചു. പോലീസ് വെടിവയ്പില്‍ അഭയാര്‍ഥികളായ എട്ടു പേര്‍ക്കു പരിക്കേറ്റു. പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനെത്തു...
ബംഗാസി: ലിബിയയിലെ കിഴക്കന്‍ നഗരമായ ബംഗാസിയില്‍ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികളും ലിബിയന്‍ സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കുറഞ്ഞതു 16 പേര്‍ കൊല്ലപ്പെട്ടു. ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ ലിബിയന്‍ സൈന്യം വ്യോമാക്രമണം നടത്തിയതോടെയാണ...
ദുബായ്: അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ എം.എം. രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. 34 മില്യണ്‍ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് കേസില്‍ ദുബായിലെ കീഴ്‌ക്കോടതിയാണ് ശിക്ഷ വിധിച്ചത്. പണം അടയ്ക്കാന്‍ അല്‍പം കൂടി സമയം നല്‍കണമെന്ന് രാമചന്ദ്രന്റെ അഭിഭാഷ...
അടുത്ത ബന്ധുക്കളുടെ മരണത്തിന് സൗദിയില്‍ അഞ്ച് ദിവസത്തെ അവധി ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. ശമ്പളത്തോടെയുള്ള അവധിയായിരിക്കും ലഭിക്കുക. ട്വിറ്ററിലൂടെയുള്ള ചോദ്യത്തിനാണ് സൗദി തൊഴില്‍ മന്ത്രാലയം ഇതു സംബന്ധിച്ച് മറുപടി നല്‍കിയത്.ഏറ്റവും അടുത്ത കുടുംബക്...
ഇസ്ലാമാബാദ്: പാകിസ്താനിലെ ലാഹോറില്‍ നിര്‍മാണത്തിലിരുന്ന നാലു നിലയുള്ള ഫാക്ടറി കെട്ടിടം തകര്‍ന്നുവീണ് പതിനെട്ട് പേര്‍ മരിച്ചു. എഴുപത് പേര്‍ക്ക് പരിക്കേറ്റു. നൂറിലേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്. വ്യാഴാഴ...
ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച പത്തനംതിട്ട കീരുകുഴി പടിഞ്ഞാറില്‍ കെ.പി. ഭവനില്‍ പ്രദീപ് കുമാറിന്റെ ആശ്രിതര്‍ക്കു രണ്ട് ലക്ഷം ദിര്‍ഹം (36 ലക്ഷം രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ഷാര്‍ജ കോടതി വിധിച്ചു. കഴിഞ്ഞ ജനുവരിയില്‍ ഷാര്‍ജ അല്‍ഖാനില്‍ യുഎഇ...
 
© Copyright 2010 ibclive.in. All rights reserved.