മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ മോട്ടോര്‍ സൈക്കിള്‍സിന് വലിയ സ്വീകാര്യതയാണ് രാജ്യത്തുടനീളം ലഭിക്കുന്നത്. ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മൂന്ന് മോഡലുകളാണ് ഇന്ത്യന്‍ നിരത്തിലെത്താനൊരുങ്ങുന്നത്.
കേരളത്തിലും ജാവയുടെ ബൈക്കുകള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒക്ടോബര്‍ മാസം വരെയുള്ള ബുക്കിങ് കേരളത്തില്‍ ജാവ ബൈക്കുകള്‍ക്ക് ലഭിച്ച് കഴിഞ്ഞെന്നാണ് വിവരം. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ ബുക്കിങ് ലഭിച്ചിരിക്കുന്നത്.
ഐതിഹാസിക മോഡല്‍ ആണെങ്കില്‍ പോലും ജാവ ബൈക്ക് ബുക്ക് ചെയ്തവരില്‍ 23-നും 29-നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് കൂടുതലുള്ളതെന്നാണ് റിപ്പോര്‍ട്ട്. യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിച്ചത് ജാവയുടെ വില്പനയ്ക്ക് കരുത്ത് പകരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യ ഘട്ടത്തില്‍ ജാവ വിറ്റഴിക്കുന്നത്. ഈ മാസം പകുതിയോടെ ജാവ ബൈക്കുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവടങ്ങളില്‍ ജാവ ഷോറൂം തുറന്നിട്ടുണ്ട്.
ആദ്യ വര്‍ഷം മാസംതേറും 7500 യൂണിറ്റുകളുടെ വില്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി ആദ്യ വര്‍ഷം 90000 യൂണിറ്റോളം ജാവ നിരത്തിലിത്തെത്തും. ആദ്യം വിപണിയിലെത്തുന്ന ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവയ്ക്കും ജാവ 42 നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. 6 സ്പീഡാണ് ഗിയര്‍ബോക്സ്. സിംഗിള്‍ ചാനല്‍ എബിഎസാണ് ജാവ, ജാവ 42 മോഡലുകള്‍ക്ക് സുരക്ഷ നല്‍കുക.
© 2019 IBC Live. Developed By Web Designer London