മഹാരാഷ്ട്രയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ പത്ത് നവജാത ശിശുക്കൾ മരിച്ചതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ സർക്കാർ ആശുപത്രി ഐസിയിവിലെ തീപിടുത്തത്തിലാണ് കുരുന്നുകളുടെ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ രണ്ടു മണിയോട് കൂടിയാണഅ തീപിടുത്തം ഉണ്ടായത്.
സിക്ക് ന്യൂബോൺ കെയർ യൂണിറ്റിൽ (എസ്എൽസിയു) ചികിത്സയിലായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത്. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായി ആശുപത്രിയിലെ സിവിൽ സർജൻ പ്രമോദ് ഖാൻഡറ്റെ പറഞ്ഞു.
മരിച്ചത് ഒരു ദിവസം മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London