നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്ക് 10 ശതമാനം സീറ്റ് മാത്രം അനുവദിച്ചാൽ മതിയെന്ന് യൂത്ത് കോൺഗ്രസ് പ്രമേയം. തുടർച്ചയായി നാല് തവണ മത്സരിച്ചവരെ മാറ്റിനിർത്തണം. ജനറൽ സീറ്റുകളിൽ മത്സരിക്കാൻ പൊതുസമ്മതരായ പട്ടികജാതിക്കാരുണ്ടെങ്കിൽ ജാതിയുടെ പേരിൽ മാറ്റിനിർത്തരുതെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ പരിഗണിക്കാതെ നാടകം തുടരാനാണ് കോൺഗ്രസ് തീരുമാനമെങ്കിൽ സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് സ്പെഷ്യൽ ക്യാമ്പാണ് പ്രമേയം പാസ്സാക്കിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റിയാണ് മലമ്പുഴയിലെ സംസ്ഥാന നേതൃക്യാമ്പിൽ 20 നിർദേശങ്ങളടങ്ങിയ പ്രമേയം അവതരിപ്പിച്ചത്. സ്ഥിരം അഭിനേതാക്കളെ വച്ചുള്ള നാടകമാണെങ്കിൽ സ്വന്തം നിലക്ക് സ്ഥാനാർഥികളെ നിർത്തേണ്ടി വരുമെന് പ്രമേയം മുന്നറിയിപ്പ് നൽകുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇത് തെളിയിക്കാനായി യുവജന പ്രതിനിധികളെ വിളിച്ച് എയ്ജ് ഓഡിറ്റ് നടത്തി പാർട്ടിക്ക് മുന്നിൽ അവതരിപ്പിക്കും. ഗ്രൂപ്പുകൾ പലതുണ്ടെങ്കിലും യുവ നേതാക്കൾ തിരുത്തൽ ശക്തിയായി ഒന്നിച്ച് നിൽക്കും. അധികാരത്തിലെത്തിയാൽ മന്ത്രി സ്ഥാനം ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വേണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.
കോൺഗ്രസ് നേതാക്കളുടെ സമീപനം മാറണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു. തെറ്റ് തിരുത്തി മുന്നോട്ടു പോയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ തോൽവി ആയിരിക്കും കോൺഗ്രസിനെ കാത്തിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ഓർമിപ്പിക്കുന്നു. ഈ മാസം 11ന് തിരുവനന്തപുരത്ത് യോഗം ചേർന്ന് കോൺഗ്രസ് നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London