വീട്ടാവശ്യത്തിന് വെള്ളം എടുക്കാത്തതിന് 10 വയസുകാരനെ പിതാവ് കൊലപ്പെടുത്തി. നാഗ്പുരിലെ സുരദേവി ഗ്രാമത്തിലാണ് സംഭവം. വെള്ളം നിറയ്ക്കാത്തതിനെ തുടർന്ന് മകൻ ഗുൽഷനെ(10) സന്ത്ലാൽ മദവി അടിച്ചു കൊല്ലുകയായിരുന്നു. പ്രതിയെ കൊരാടി പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ സ്ത്രീയാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവിൽ മദവി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മദ്യപാനിയായ പ്രതി നിസാര കാര്യങ്ങളുടെ പേരിൽ മകനെ മർദിക്കാറുണ്ടായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London