പട്ന: ബിഹാറില്‍ പതിനൊന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുന്‍ എംഎല്‍എ ഭാരത് സിങ്ങാണ് ഇക്കാര്യം അവകാശപ്പെട്ട് രംഗത്തെത്തിയത്. സംസ്ഥാനത്ത് 19 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. എംഎല്‍എമാര്‍ ജെഡിയുവില്‍ ചേരുമെന്നാണ് ഭാരത് സിങ് പറയുന്നത്. കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് അജിത് ശര്‍മ്മ അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് സിങ്ങിന്റെ അവകാശവാദം.
സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ, രാജ്യസഭാ അംഗം അഖിലേഷ് പ്രസാദ് സിങ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സദാനന്ദ് സിങ് എന്നിവരും രാജിവയ്ക്കുമെന്ന് അദ്ദേഹം പറയുന്നു. സദാനന്ദ് സിങ്, മദന്മോഹന് ഝാ എന്നിവര്‍ക്ക് എംഎല്‍സി പദത്തില്‍ കണ്ണുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഈയിടെ സംസ്ഥാനത്തിന്റെ ചുമതലുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശക്തിസിങ് ഗോഹില്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കി നല്കാന് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അഭ്യര്‍ത്ഥന നടത്തിയത് എന്നാണ് ഗോഹില്‍ പറഞ്ഞിരുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചിരുന്നത്. മഹാഗട്ബന്ധന്റെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസിന് 70 സീറ്റില്‍ 19 ഇടത്ത് മാത്രമാണ് ജയിക്കാനായിരുന്നത്. സഖ്യത്തിന് നേതൃത്വം നല്കിയ ആര്‍ജെഡി 75 സീറ്റു നേടി. 125 സീറ്റുമായി എന്‍ഡിഎയാണ് സംസ്ഥാനത്ത് അധികാരം പിടിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London