ഗുജറാത്ത്: റോഡരികിൽ കിടന്നുറങ്ങിയ അതിഥിത്തൊഴിലാളികൾക്ക് മേൽ പാഞ്ഞുകയറി 15 പേർക്ക് ദാരുണാന്ത്യം. ഗുജറാത്ത് സൂറത്തിൽ കൊസാമ്പക്ക് സമീപം ഇന്ന് പുലർച്ചയോടെയാണ് നാടിനെ നടുക്കിയ അതിദാരുണ സംഭവമുണ്ടായത്. കിം മാണ്ട്വി ഹൈവേയിൽ വച്ച് ട്രക്കും കരിമ്പുമായെത്തിയ ട്രാക്ടറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ട്രക്ക് റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകളുടെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്ന്. സംഭവസ്ഥലത്ത് വച്ച് തന്നെ 12 പേർ മരിക്കുകയുണ്ടായി. 3 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് കഴിയുന്നത്. മരിച്ചവരെല്ലാം രാജസ്ഥാനിലെ ബൻസ്വാര സ്വദേശികളാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London