പതിനേഴുകാരിയെ ഒന്നര വർഷത്തിനിടെ പതിനഞ്ചിലധികം പേർ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുൾപ്പടെ രണ്ടു പേർ കൂടി പിടിയിൽ. ഇടുക്കി തൊടുപുഴയിലാണ് സംഭവം. തൊടുപുഴ ഒളമറ്റം സ്വദേശി പ്രയേഷും പെൺകുട്ടിയുടെ അമ്മയുമാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ചികിത്സയിലാരിക്കെ ആശുപത്രിയിൽ വച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കുട്ടിയുടെ അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണ് പീഡനം നടന്നതെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പെൺകുട്ടിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസ് വെളിപ്പെടുത്തിയത്. പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ച സ്വദേശി തങ്കച്ചൻ, കുമാരമംഗലം സ്വദേശി ബേബി, കല്ലൂർകാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീർ, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് നേരത്തേ കേസിൽ അറസ്റ്റിലായ പ്രതികൾ. പതിനഞ്ചിലധികം പേരാണ് ഒന്നര വർഷത്തിനിടെ തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. രോഗിയായ മാതാവിനൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയ്ക്ക് ജോലി വാഗ്ദാനം നൽകിയാണ് പലരും പീഡനത്തിന് ഇരയാക്കിയത്. തുടർച്ചയായി ഒന്നര വർഷം പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഒടുവിൽ ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി രേഖകളിൽ 18 വയസെന്നാണ് കുട്ടി പറഞ്ഞിരുന്നതെങ്കിലും ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London