മഹാരാഷ്ട്രയിലെ ഭുസാവലിൽ 18 ബിജെപി കൗൺസിലർമാർ ബിജെപി വിട്ട് എൻസിപിയിൽ ചേർന്നു. ഇവർക്കൊപ്പം 13 മുൻ കോർപറേറ്റ് കൗൺസിലർമാരും എൻസിപി അംഗത്വം സ്വീകരിച്ചു. മുൻ ബിജെപി നേതാവ് ഏക്നാഥ് ഖാഡ്സെയുമായി അടുപ്പമുള്ളവരാണ് ഇവർ എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷമാണ് ബിജെപിയുടെ മുതിർന്ന നേതാവായിരുന്ന ഏക്നാഥ് ഖാദ്സെ ബിജെപി വിട്ട് എൻസിപിയിലേക്ക് ചേക്കേറിയത്. ജലവിഭവ വകുപ്പ് മന്ത്രി ജയന്ത് പാട്ടീലിന്റെ സാന്നിദ്ധ്യത്തിലാണ് ഇവർക്ക് എൻസിപി അംഗത്വം നൽകിയത്.
ജൽഗോൺ ജില്ലാ ജനറൽ സെക്രട്ടറി ഡോ. സുനിൽ നവെ, മുൻ പ്രസിഡണ്ട് ദിനേശ് നെമഡെ തുടങ്ങിയവരും പാർട്ടി വിട്ടവരിലുണ്ട്. ഈയിടെ സിന്ധുദുർഗിൽ നിന്നുള്ള കൗൺസിലർമാർ ബിജെപി വിട്ട് ശിവസേനയിലേക്ക് കൂടുമാറിയിരുന്നു. കൊങ്കൺ മേഖലയിലെ വൈഭവ് വാദി മുനിസിപ്പൽ കോർപറേഷനിലെ ഏഴു കൗൺസിലർമാരാണ് ബിജെപി വിട്ട് ശിവസേനയിലേക്ക് ചേക്കേറിയിരുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീട്ടിൽ വച്ചാണ് ഇവർ സേനയുടെ അംഗത്വം സ്വീകരിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London