അമേരിക്കയിലെ ടെക്സസിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ മരിച്ച കുട്ടികളുടെ എണ്ണം 18 ആയി. ഒരു അധ്യാപികയും രണ്ട് സ്കൂൾ ജീവനക്കാരും അക്രമത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. ആക്രമത്തിന് പിന്നിൽ 18 വയസുകാരനായ ആയുധധാരിയാണെന്നും ഇയാൾ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഉവാൾഡെയിലെ റോബ് എലമെന്ററി സ്കൂളിലാണ് അപകടമുണ്ടായത്. 600ഓളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഉവാൾഡെ സ്വദേശി സാൽവഡോർ റാമോസാണ് വെടിവെയ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. വെടിവയ്പിൽ പരിക്കേറ്റവരെ സമീപത്തെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളെ ചികിത്സയ്ക്കായി സാൻ അന്റോണിയോയിലേക്ക് മാറ്റി. അതേസമയം വെടിവയ്പുണ്ടായതിനെത്തുടർന്ന് പ്രദേശത്തെ എല്ലാ കാമ്പസുകളും പൂട്ടിയിരിക്കുകയാണ്. കൊലയാളിയുടെ ഉദ്ദേശം ഇതുവരെ പൊലീസിന് മനസിലാക്കാൻ സാധിച്ചിട്ടില്ല.
അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് വെടിവയ്പ്പിനെ ശക്തമായി അപലപിച്ച് രംഗത്തെത്തി. സംഭവം ഹൃദയഭേദകമാണെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. ഉവാൾഡെയിലെ മനുഷ്യരുടെ വേദനയ്ക്കൊപ്പമാണ് വൈറ്റ് ഹൗസുമുള്ളതെന്നും അവർക്ക് നീതി ഉറപ്പാക്കുമെന്നും കമലാ ഹാരിസ് കൂട്ടിച്ചേർത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London