2011 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ പൊലീസ് അരവിന്ദ് ഡിസില്‍വയെ ചോദ്യം ചെയ്തു. അന്ന് ടീമിന്റെ ചീഫ് സെലക്ടറായിരുന്ന അദ്ദേഹത്തെ ആറുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. അരവിന്ദ് ഡിസില്‍വയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ ലോകകപ്പ് ടീമിലെ ഓപണറായിരുന്ന ഉപുല്‍ തരംഗയെ ചോദ്യം ചെയ്യുമെന്ന് കായിക മേഖലയിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റെന്ന ലങ്കന്‍ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാംഗെയുടെ ആരോപണം നേരത്തേ വിവാദമായിരുന്നു. 2010 മുതല്‍ 2015 വരെ അലുത്ഗാംഗെയായിരുന്നു ശ്രീലങ്കയുടെ കായിക മന്ത്രി. ഒരു&ിയുെ;ടി.വി ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. നേരത്തെ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും സമാന ആരോപണം ഉന്നയിച്ചിരുന്നു. അന്ന് ഫൈനല്‍ നടക്കുമ്പോള്‍ കമന്റേറ്ററായി അദ്ദേഹം സ്റ്റേഡിയത്തിലുണ്ടായിരുന്നു. മഹിന്ദാനന്ദയുടെ മൊഴിയും അന്വേഷണ സംഘം നേരത്തേ രേഖപ്പെടുത്തിയിരുന്നു. വിശദമായ അന്വേഷണം വേണമെന്ന് ഡിസില്‍വയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഭവം നിഷേധിച്ച് മുന്‍ ക്യാപ്റ്റന്മാരായ കുമാര്സംഗക്കാരയും മഹേള ജയവര്‍ദ്ധനയും രംഗത്ത് വരികയും അന്വേഷണത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London