കൊച്ചി: 2019ലെ മിസ് കേരള അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ അപകടത്തിൽപെടുകയായിരുന്നു. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.
നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരാളുടെ പരിക്ക് സാരമുള്ളതല്ല. ഇരുവരെയും എറണാകുളം മെഡിക്കൽ സെൻറർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങൾ എറണാകുളം മെഡിക്കൽ സെൻറർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London