കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ 21 കാരിയായ കോളേജ് വിദ്യാർത്ഥിക്ക് നേരെ പട്ടാപ്പകൽ പീഡന ശ്രമം. വീട്ടിൽ നിന്ന് കൊട്ടൂക്കരയിലേക്ക് പോകുന്നതിനിടെ വഴിയിൽ കാത്തു നിന്നയാൾ പെൺകുട്ടിയെ സമീപത്തെ വാഴത്തോട്ടത്തിലേക്ക് പിടിച്ചു വലിച്ചു കൊണ്ടു പോയി. കഴിഞ്ഞ ദിവസം 12.45-ഓടെയാണ് സംഭവം. കുതറി രക്ഷപ്പെട്ട വിദ്യാർത്ഥിനി തൊട്ടടുത്ത വീട്ടിൽ അഭയം തേടിയതോടെയാണ് രക്ഷപ്പെട്ടത്. പെൺകുട്ടി വയലിലൂടെ നടന്നു പോകുമ്പോൾ അക്രമി പിടിച്ചു വാഴത്തോട്ടത്തിലേക്ക് വലിച്ചു. കുതറിമാറി രക്ഷപ്പെട്ട പെൺകുട്ടിയെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. പെൺകുട്ടി തടയാൻ ശ്രമിച്ചപ്പോൾ മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിച്ചു. ഇതോടെ പെൺകുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിസരങ്ങളിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവ സ്ഥലത്തുനിന്നു ലഭിച്ചു. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ കൊട്ടൂക്കര ബസ് സ്റ്റോപ്പുവരെ മണംപിടിച്ചു പോയി. പ്രതി ബസ്സിൽക്കയറി രക്ഷപ്പെട്ടതായാണ് നിഗമനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London