ഗവർണറുടെ നയപ്രഖ്യാപനത്തോടെ പതിനാലാം കേരള നിയമസഭയുടെ 22ാമത് സമ്മേളനം ഇന്നാരംഭിക്കും. ഈ മാസം 28 വരെയാണ് സഭ സമ്മേളിക്കുന്നത്. 15നാണ് പിണറായി സർക്കാരിൻറെ അവസാന ബജറ്റ് അവതരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്മേളനമായതിനാൽ ഭരണപ്രതിപക്ഷങ്ങളുടെ നേർക്ക് നേർ ഏറ്റുമുട്ടലിൻറെ വേദി കൂടിയാകും നിയമസഭ സമ്മേളനം.
സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളുയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ നേരിടാനാണ് സർക്കാരിൻറെ ശ്രമം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London