സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയൻ. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ച യോഗം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സർക്കാർ ഇടപെടൽ ഫലപ്രദമല്ലെന്ന് പ്രതിപക്ഷ യൂണിയനുകൾ കുറ്റപ്പെടുത്തി. ശമ്പളം മുടക്കില്ലെന്ന് മന്ത്രി പലവട്ടം ഉറപ്പു തന്നതാണ്. എന്നാൽ ഇതുവരെ ആ വാക്ക് പാലിക്കാൻ ഗതാഗത മന്ത്രിക്കോ കെഎസ്ആർടിസി മാനേജ്മെന്റിനോ കഴിഞ്ഞിട്ടില്ല. തങ്ങളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച മാസം കഴിഞ്ഞ മാസമായിരുന്നു. ഈ രാജ്യത്തെ എല്ലാവരും ഈസ്റ്ററും വിഷുവും ആഘോഷിച്ചപ്പോൾ കെഎസ്ആർടിസി ജീവനക്കാർ പട്ടിണി കിടന്നു. സർക്കാർ വിചാരിച്ചിരുന്നെങ്കിൽ തങ്ങളുടെ പട്ടിണി ഒഴിവാക്കാമെന്നു തന്നെയായിരുന്നു വിശ്വാസം. അതുണ്ടായില്ല, നിയമപ്രകാരം ഒരു പണിമുടക്ക് നോട്ടീസ് കൊടുക്കേണ്ട സമയത്ത് അത് കൊടുത്തു കൊണ്ട് ജനങ്ങൾക്ക് ആവശ്യമുള്ള മുൻകരുതലുകൾ എടുക്കാനുള്ള സൗകര്യം കൊടുത്തിട്ടും 18 ദിവസത്തെ സാവകാശം ഉണ്ടായിട്ടും പണിമുടക്ക് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇന്ന് ചർച്ച നടത്തിയതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ഇന്ന് കെഎസ്ആർടിസിയുടെ സിഎംഡി ആദ്യം പറഞ്ഞത് 21ന് ശമ്പളം തരാമെന്നാണ്. കഴിഞ്ഞ മാസം കിട്ടേണ്ട ശമ്പളം ഈ മാസം 21ന് താരമെന്നാണ് പറയുന്നത്. തങ്ങൾ പണിമുടക്കിൽ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞപ്പോൾ ശമ്പളം 10ന് തരാമെന്ന് പറഞ്ഞു. മുൻകാല അനുഭവം വച്ച് ശമ്പളം കൊടുക്കില്ലെന്നാണ് കരുതുന്നതെന്നും അതിനാൽ പണിമുടക്കിൽ ഉറച്ചു നിൽക്കുന്നുവെന്നും പ്രതിപക്ഷ സംഘടനകൾ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London