ഇന്ത്യയിൽ തുടർച്ചയായ ആറാം ദിവസവും 300 കടന്ന് കൊവിഡ് മരണങ്ങൾ. 24 മണിക്കൂറിനിടെ 10667 പോസിറ്റീവ് കേസുകളും 380 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ സ്ഥിരീകരിച്ച കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 343091 ആയി. 9900 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായ ഏഴാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായി. 180012 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 153178 ആയി. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 52.46 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് അറുപത് ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ് പുതിയ രോഗികളിൽ ഏറെയും. ഗുജറാത്തിൽ മരണം 1500ഉം ഡൽഹിയിൽ മരണം 1400ഉം കടന്നു. സിബിഐ അടക്കം കേന്ദ്ര ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരും, കമാൻഡോകളും ഗ്രേറ്റർ നോയിഡയിലെ പൊലീസ് ആശുപത്രിയിൽ ചികിത്സയിലാണ്.
© 2019 IBC Live. Developed By Web Designer London