കേരളത്തിൽ ബിജെപിക്ക് ഗവൺമെൻ്റുണ്ടാക്കാൻ 35-40 സീറ്റുകൾ മതിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 140 സീറ്റുകൾ ഉള്ള കേരളത്തിൽ ഒരു കക്ഷിക്ക് അധികാരത്തിൽ എത്തണമെങ്കിൽ ഭൂരിപക്ഷമായ 71 സീറ്റുകളാണ് വേണ്ടത്. എന്നാൽ ബിജെപിക്ക് അധികാരത്തിൽ എത്തുവാൻ 35 മുതൽ 40 സീറ്റുകൾ വരെ മതിയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ്റെ വാദം. എങ്ങനെയാണ് ഇത് സാധ്യമാക്കുന്നതെന്ന ചോദ്യത്തിന് മറുവശത്ത് സഹായിക്കാൻ കോൺഗ്രസ്സും, സി.പി.എമ്മും ഉണ്ടെന്നായിരുന്നു മറുപടി. പ്രസ്താവന വിശദീകരിക്കാൻ സുരേന്ദ്രൻ തയ്യാറായില്ല. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേക വിഭാഗക്കാർക്കു മാത്രമായി ചില സീറ്റുകൾ റിസർവു ചെയ്തു വച്ചിരിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഭരിക്കുവാൻ ഭൂരിപക്ഷം ഇല്ലാതെ ഇരുന്നിട്ടും കർണാടകയിലും മധ്യപ്രദേശിലും അധികാരത്തിലെത്തിയ പാർട്ടിയാണ് ബിജെപി. കോൺഗ്രസിലെയും, ജനതാദളിലെയും എംഎൽഎമാരെ ചാക്കിട്ട് പിടിച്ചാണ് ഇരു സംസ്ഥാനങ്ങളിലും ബിജിപി. അധികാരത്തിൽ എത്തിയത്. ആ ഒരു സാഹചര്യം കേരളത്തിലും ഉണ്ടെന്നാണ് കെ.സുരേന്ദ്രൻ പറയുന്നത്. വിജയ യാത്രയ്ക്ക് മുന്നോടിയായി കോഴിക്കോട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് സുരേന്ദ്രൻ ബിജെപി നിലപാട് വ്യക്തമാക്കിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London