ആഗ്ര: താജ്മഹല്‍ ഭൂമിയില്‍ കാവിക്കൊടി ഉയര്‍ത്തിയ നാലു യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. യു പി പൊലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെയാണ് നാല് യുവാക്കള്‍ താജ്മഹലില്‍ കയറി ശിവ് ചാലിസ ചൊല്ലി കാവി പതാക ഉയര്‍ത്തിയത്.
നഗരത്തിലെ ഹിന്ദു ജാഗ്രണ്‍ മഞ്ചിന്റെ പ്രവര്‍ത്തകരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ വീഴ്ചയായാണ് ഇത് കരുതപ്പെടുന്നത്. നേരത്തെയും സമാന രീതിയില്‍ താജ്മഹല്‍ സമുച്ചയത്തില്‍ തീവ്രഹിന്ദു ഗ്രൂപ്പുകള്‍ പതാക ഉയര്‍ത്തിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London