ഓപ്പറേഷന് പി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിലാണ് കൂട്ട അറസ്റ്റ്. 143 ഇലക്ട്രോണിക് പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ ഐടി പ്രൊഫഷണലുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്താകെ 89 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരം കേരളാ പൊലീസിന്റെ സൈബർ ഡോമിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രതികളെ പിടികൂടാനുള്ള അന്വേഷണം നടത്തി വരികയായിരുന്നു. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ ഈ കേന്ദ്രങ്ങളില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടത്തിയ റെയ്ഡുകളിലും പരിശോധനകളിലുമാണ് 47 പേരെ അറസ്റ്റ് ചെയ്തത്.
പൊന്നാനി സ്റ്റേഷന് പരിധിയിലെ വെളിയങ്കോട് അണ്ടിപ്പാട്ടില്‍ ഷിഹാബുദ്ദീന് എന്ന 23വയസ്സുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ കുട്ടികളുടെ വീഡിയോകള്‍ കാണുകയും ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ സൂക്ഷിക്കുകയും വാട്സാപ്പിലും ടെലിഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ ഫോട്ടോകളും വീഡിയോകളുമടങ്ങുന്ന മൊബൈല്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതി കുറ്റം സമ്മദിച്ചതിനാല് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചങ്ങരംകുളം പോലീസ് സ്റ്റേഷന് പരിതിയില്‍ വട്ടംകുളം മൂതൂരില്‍ നടന്ന പരിശോധനയില്‍ ഇത്തരത്തില്‍ അശ്ളീല വീഡിയോ സൂക്ഷിച്ച മൊബൈല്‍ ചങ്ങരംകുളം പോലീസ് പിടിച്ചെടുത്തു.
മൊബൈലില്‍ നിന്ന് ഇത്തരം വീഡിയോകള്‍ പോലീസ് കണ്ടെടുത്തത് കൊണ്ടാണ് പരിശോധനക്കായി മൊബൈല്‍ പിടിച്ചെടുത്തത്. വിവിധ പേരുകളില്‍ വാട്ട്സപ്പിലും, ടെലിഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി കുട്ടികളുടെ അശ്ളീല വീഡിയോകള്‍ കാണുകയും സൂക്ഷിച്ച് ഷെയര്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന സൈബര്‍ പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മുഴുവന്‍ സ്റ്റേഷന് അതിര്‍ത്തിയിലും പോലീസ് പരിശോധന തുടങ്ങിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ എഎസ്ഐ മാരായ ശ്രീലേഷ്, ഷിജിമോന്‍, എസ് സിപിഒ സൂചന എന്നിവര്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ പിടിച്ചെടുത്തത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ളീല വീഡിയോ കൈവശം വെക്കുന്നതും കാണുന്നതും പ്രചരിപ്പിക്കുന്നതും 5 വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുറ്റകൃത്യം തെളിഞ്ഞാന്‍ ഇത്തരക്കാര്‍ വലിയ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. റെയിഡില്‍ പിടിച്ചെടുത്ത മൊബൈല്‍ പൊന്നാനി സ്റ്റേഷന് അതിര്‍ത്തിയില്‍ ആയത് കൊണ്ട് സംഭവത്തില്‍ പൊന്നാനി പോലീസ് കേസെടുത്ത് തുടരന്യേഷണം നടത്തുമെന്ന് സിഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു.
© 2019 IBC Live. Developed By Web Designer London