തിരുനാവായ: അഞ്ച് തലമുറകളുമൊത്ത് പാര്വതിക്കുട്ടിയമ്മ ജന്മശതാബ്ദിയുടെ നിറവില്‍.വൈരങ്കോട്ടെ പ്രമുഖ നായര്‍ തറവാടായ കുന്നത്ത് കുടുംബത്തിന്റെ ഗൃഹനാഥക്കാണ് ഈ സൗഭാഗ്യം കൈവന്നത്. മക്കളും പേരമക്കളും അവരുടെ മക്കളുമായി 67 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംതൃപ്ത കുടുംബമാണിവരുടേത്. വൈരങ്കോട് എ.എം.യു.പി.സ്ക്കൂള് സ്ഥാപകനായിരുന്ന പരേതനായ വേലായുധന് നായരുടെ സഹധര്‍മ്മിണിയായ ഇവര്‍ ഭര്‍ത്താവിന്റെ മരണശേഷം 11 വര്‍ഷത്തോളം സ്ക്കൂള് മാനേജരായി സേവനമുഷ്ഠിച്ചു. പിതാവ് കേളര്‍ പുള്ള്യാതിരി വൈരങ്കോട് ക്ഷേത്രത്തിന്റെ ഊരായ്മയായിരുന്നതിനാല് 30 വര്‍ഷത്തോളം ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തിലും പങ്കാളിയായി.വൈരങ്കോട് പ്രദേശത്തെ വിദ്യാഭ്യാസ-ആധ്യാത്മിക മേലെകളില് 40 വര്‍ഷത്തിലേറെ സജീവ സാന്നിധ്യമായിരുന്ന പാര്വതിക്കുട്ടിയമ്മക്ക് കോവിഡ് വൈറസിന്റെ വ്യാപനംമൂലം അഞ്ച് തലമുറകളോടും നാട്ടുകാരോടുമൊത്ത് ജന്മശതാബ്ദി ആഘോഷിക്കാന്‍ കഴിയാത്ത സങ്കടമാണുള്ളത്.
© 2019 IBC Live. Developed By Web Designer London