സംസ്ഥാനത്ത് കുട്ടികൾക്ക് മാത്രമായി 551 വാക്സിനേഷൻ കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം തിരിച്ചറിയാൻ പിങ്ക് ബോർഡുണ്ടാകും. വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വീണാ ജോർജ് അറിയിച്ചു. പതിനഞ്ചിനും പതിനെട്ടിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിനേഷൻ ആരംഭിച്ചു. കുത്തിവയ്പ് രാവിലെ ഒൻപത് മുതൽ ആരംഭിച്ചു. ഭക്ഷണം കഴിച്ച ശേഷം വേണം കുത്തിവയ്പെടുക്കാൻ. ആധാർ കാർഡോ സ്കൂൾ ഐ ഡി കാർഡോ നിർബന്ധമാണ്. കൗണ്ടറിൽ ,റജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച മൊബൈൽ സന്ദേശമോ പ്രിൻറൗട്ടോ നൽകണം.
ആരോഗ്യ പ്രശ്നങ്ങളോ അലർജിയോ ഉണ്ടങ്കിൽ മുൻകൂട്ടി അറിയിക്കണം, ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ആശുപത്രികളിൽ കുത്തിവയ്പ് നൽകും.ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഈയാഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമെടുക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London