ഒരു മണിക്കൂർ നീണ്ട് നിന്ന ശസ്ത്രക്രിയയിലൂടെ 56വയസുകാരൻ്റെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത് 206 കല്ലുകൾ. ഹൈദരാബാദിലെ അവെയർ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കല്ലുകൾ നീക്കം ചെയ്തത്. 2022 ഏപ്രിൽ 22നാണ് ഇദ്ദേഹം ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നത്. ആറ് മാസമായി അരക്കെട്ടിൻ്റെ ഇടതുഭാഗത്ത് കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. മുമ്പ് ഒരു പ്രാദേശിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയ വീരമല്ലയ്ക്ക് അവിടെ നിന്ന് ലഭിച്ച മരുന്നുകൾ താത്കാലിക ആശ്വാസം മാത്രമേ നൽകിയിരുന്നുള്ളൂ. വേനൽക്കാലത്തെ വർധിച്ച ചൂടുമൂലം വേദന സഹിക്കാനാവാതെ വന്നതോടെയാണ് ഇദ്ദേഹം അവെയർ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രിയിലെത്തിയത്. അൾട്രാസൗണ്ട് സ്കാനിങ്ങിൽ വീരമല്ല രാമലക്ഷ്മയ്യയുടെ ഇടത് വൃക്കയിൽ നിരവധി കല്ലുകൾ ഉള്ളതായി കണ്ടെത്തി. ഒരു മണിക്കൂറിലധികം നീണ്ട കീ ഹോൾ ശസ്ത്രക്രിയയിലൂടെയാണ് രോഗിയുടെ വൃക്കയിൽ നിന്നും 206 കല്ലുകൾ നീക്കം ചെയ്തത്. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗം പൂർണമായും ഭേദമായാണ് വീരമല്ല ആശുപത്രി വിട്ടത്.
ഇത്രയധികം കല്ലുകൾ രോഗിയുടെ വൃക്കയിലുണ്ടെന്ന് സിടി കെയുബി സ്കാനിങ്ങിൽ തന്നെ സ്ഥിരീകരിച്ചിരുന്നതായി ആശുപത്രിയിലെ സീനിയർ കൺസൾട്ടൻ്റ് യൂറോളജിസ്റ്റ് ഡോ. പൂല നവീൻ കുമാർ പറഞ്ഞു. വേനൽക്കാലത്ത് ഉയർന്ന താപനില മൂലം നിർജലീകരണം അനുഭവപ്പെടുന്നത് സാധരണമാണെന്നും ഇത് മൂത്രത്തിൽ കല്ല് രൂപപ്പെടാൻ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London