രാജ്യത്ത് ട്രാഫിക് നിയമങ്ങൾ ശക്തമാണെങ്കിലും നിയമലംഘനങ്ങൾ പതിവാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു സ്കൂട്ടറിൽ ആറ് പേർ യാത്ര ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ ഒരാൾ മറ്റൊരാളെ തോളിൽ ഇരുത്തിക്കൊണ്ടാണ് തിരക്കുള്ള റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുന്നത്.
രമൺദീപ് സിംഗ് ഹോറ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് മുംബയിലെ തിരക്കുള്ള റോഡിൽ നിന്ന് പകർത്തിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇദ്ദേഹം മുംബൈയ് പൊലീസിനെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. സ്റ്റാർ ബസാർ അന്ധേരി വെസ്റ്റിന് സമീപത്തുനിന്നാണ് ദൃശ്യം പകർത്തിയത്.
ഇവർക്ക് ഒരു സ്കൂട്ടറിൽ ഇങ്ങനെ സാഹസികമായി യാത്ര ചെയ്യുന്നതിന് പകരം കാറിൽ പോകാമായിരുന്നില്ലേ എന്ന് നിരവധി പേരാണ് ട്വീറ്റിന് താഴെ കമന്റ് ചെയ്തത്. ഇവരെ വിമർശിച്ചും പരിഹസിച്ചും നിരവധി കമന്റുകൾ ട്വീറ്റിന് താഴെ പോസ്റ്റ് ചെയ്യുന്നുണ്ട്. ടാറ്റാ മോട്ടോഴ്സിന് ഒത്ത എതിരാളിയാണ് സ്കൂട്ടറെന്ന് വാഹനത്തിന്റെ കമ്പനിയായ ഹോണ്ടയെ ടാഗ് ചെയ്ത് മറ്റൊരാൾ കമന്റ് ചെയ്തു.
Heights of Fukra Panti 6 people on one scooter @CPMumbaiPolice @MTPHereToHelp pic.twitter.com/ovy6NlXw7l — Ramandeep Singh Hora (@HoraRamandeep) May 22, 2022
Heights of Fukra Panti 6 people on one scooter @CPMumbaiPolice @MTPHereToHelp pic.twitter.com/ovy6NlXw7l
— Ramandeep Singh Hora (@HoraRamandeep) May 22, 2022
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London