മഹാരാഷ്ട്രയിൽ 7 പേർക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും എത്തിയവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവർ പൂനെ, പിംപ്രി-ചിഞ്ച്വാഡ് മേഖലയിൽ നിന്നുള്ളവരാണ്. നൈജീരിയയിൽ നിന്നെത്തിയ മൂന്ന് പേർക്കും അവരുടെ ബന്ധുക്കൾക്കുമാണ് പിംപ്രി-ചിഞ്ച്വാഡിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഫിൻലാൻഡിൽ നിന്നെത്തിയ 47കാരനാണ് പൂനെയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച ഒമിക്രോൺ കേസുകളുടെ എണ്ണം 12 ആയി. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
നൈജീരിയയിൽ നിന്നെത്തിയ 44 കാരിക്ക് മാത്രമാണ് ഇവരിൽ രോഗലക്ഷണം പ്രകടമായിരുന്നത്. വിദേശത്തുനിന്നെത്തിയ ഉടൻ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റിവ് ആയത്. തുടർന്ന് എല്ലാവരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജീനോം സീക്വൻസിങ് ഫലത്തിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. വിദേശത്ത് നിന്നെത്തി കൊവിഡ് പോസിറ്റീവായവരുടെയും, സമ്പർക്ക പട്ടികയിൽ ഉള്ളവരുടെയും ജനിതക ശ്രേണീകരണം ഫലം ഉടൻ ലഭിക്കും.
ടാൻസാനിയയിൽ നിന്നെത്തിയ ഡൽഹി സ്വദേശിക്കും ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്കു സിംബാബ്വേയിൽ നിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനും കർണാടകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും അനസ്തെറ്റിസ്റ്റായ ഡോക്ടർക്കും നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London