കുട്ടികള്‍ ഓണ്‍ലൈനില്‍ നടത്തുന്ന വിവിധ ഇടപെടലുകളില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉണ്ടായിരിക്കണമെന്ന് വെബ്ബിനാര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ശിശു ദിനത്തോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ ‘ഓണ്‍ലൈന്‍ ക്ളാസുകളുടെ കാലത്തെ സൈബർ സുരക്ഷ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബ്ബിനാറില്‍ കോഴിക്കോട് ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രി. മുഹമ്മദ് അഫ്സല് കെ.കെ. മുഖ്യ പ്രഭാഷണം നടത്തി. കുട്ടികള്‍ അപരിചിതരുമായി സൈബര്‍ ലോകത്ത് നടത്തുന്ന ഇടപെടലുകള്‍ പലപ്പോഴും അപകടങ്ങളിലേക്ക് വഴിവക്കുന്നതാണ്. കുട്ടികള്‍ ഉള്‍പ്പെടുന്ന സൈബര്‍ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും അപരിചിതര്‍ അവരെ മുതലെടുപ്പ് നടത്തുന്നതിലൂടെ ഉണ്ടാവുന്നതാണ്.
ഫോണുകളില്‍ അത്യാവശ്യമല്ലാത്ത ആപ്ലിക്കേഷനുകള്‍ ഒഴിവാക്കുന്നതും ഓണ്‍ലൈന്‍ ആയി വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ആ സേവനങ്ങളും അവയുടെ നിബന്ധനകളും വ്യക്തമായി അറിഞ്ഞതിന് ശേഷം മാത്രമാകുന്നതും സൈബര്‍ സുരക്ഷയ്ക്ക് നല്ലതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്തലായനി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടുമായും കോഴിക്കോട് ചൈല്‍ഡ് ലൈനുമായും സഹകരിച്ചാണ് വെബ്ബിനാര്‍ സംഘടിപ്പിച്ചത്. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ. പ്രജിത്ത് കുമാര്‍ എം.വി., ശ്രീ. സി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London