സംസ്ഥാനത്ത് മൂന്ന് ഘട്ടമായി നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ 76.18 ശതമാനം പോളിങ്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 78.64 ശതമാനം പേർ വോട്ട് ചെയ്തു.
തെക്കൻ കേരളത്തിലേയും മധ്യ കേരളത്തിലേയും വോട്ടിംഗ് ശരാശരിയെ വടക്കൻ ജില്ലകൾ മറികടന്നു. 73.12, 76.78 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടുഘട്ടങ്ങളിലെ വോട്ടിംഗ് ശതമാനം. മൂന്നാംഘട്ടത്തിലെ 78.64 ശതമാനമാണെങ്കിലും അന്തിമ കണക്കെടുപ്പിൽ ഉയരും. കോഴിക്കോട് 79, മലപ്പുറം 78.87, കണ്ണൂർ 78.57, കാസർഗോഡ് 77.17 ഇങ്ങനെയാണ് ജില്ലകളിലെ കണക്ക്.
ജില്ലകളിൽ 79.46 ശതമാനം പേർ വോട്ടു ചെയ്ത വയനാടാണ് കണക്കിൽ മുന്നിൽ. പത്തനംതിട്ടയിലാണ് വോട്ടിംങ് ശതമാനം കുറവ് 69.7 ശതമാനം. നഗര-ഗ്രാമഭേദമില്ലാതെ കനത്ത പോളിംഗായിരുന്നു മൂന്നാംഘട്ടത്തിൽ. കണ്ണൂർ കോർപ്പറേഷനിൽ 71.65 ഉം കോഴിക്കോട്ട് 70.29 ശതമാനവും പോളിംഗ് നടന്നു. കോർപ്പറേഷനുകളിൽ ഏറ്റവും കൂടുതൽ പോളിംങ് രേഖപ്പെടുത്തിയത് കണ്ണൂരിൽ.. സിപിഎം ശക്തികേന്ദ്രമായ ആന്തൂർ 89.38 ശതമാനത്തോടെ മുൻസിപ്പാലിറ്റികളിൽ മുന്നിലെത്തി.
കോവിഡ് രോഗഭീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ ജനങ്ങൾ സ്വീകരിക്കുമോ എന്ന ആശങ്ക അസ്ഥാനത്തായി. തെരഞ്ഞെടുപ്പിൻറെ മൂന്ന് ഘട്ടത്തിലും ജനങ്ങൾ കൂട്ടത്തോടെ പോളിംങ് ബൂത്തിലേക്ക് ഒഴികിയെത്തി. മൂന്നാംഘട്ടത്തിൽ ആറു മണിക്കു ശേഷവും ബൂത്തുകളിൽ തുടർന്നു. തദ്ദേശതെരഞ്ഞെടുപ്പിനെ അക്ഷരാർഥത്തിൽ കേരളജനത ഏറ്റെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London