ദേശീയ പണിമുടക്കിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ ഉദ്യോഗസ്ഥർ പണി മുടക്കരുതെന്ന് മുൻ കോടതി ഉത്തരവുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാൻ സർക്കാർ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. പണിമുടക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പണിമുടക്ക് ഏതാണ്ട് പൂർണ്ണമാണ്. പണിമുടക്കിൽ നിന്ന് വിട്ടുനിന്നതോടെ പാലക്കാട് കഞ്ചിക്കോട്ടെ കമ്പനിക്ക് മുന്നിൽ തൊഴിലാളികൾ പ്രതിഷേധം നടത്തുകയാണ്. കഞ്ചിക്കോട് ഇൻഫ്രാ പാർക്കിൽ ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു പ്രവർത്തകർ തിരിച്ചയച്ചു. മലപ്പുറം എടവണ്ണപ്പാറയിൽ തുറന്ന കടയ്ക്ക് മുന്നിൽ സമരക്കാരുടെ പ്രതിഷേധമുണ്ടായി. എടവണ്ണപ്പാറയിലെ ഫാമിലി ഷോപ്പിനെതിരെയാണ് സമരക്കാർ പ്രതിഷേധിക്കുന്നത്.
വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോർ വാഹന മേഖലയിലെയും തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സംസ്ഥാനത്തെ ജനജീവിതം സ്തംഭിച്ചു. മലപ്പുറം മഞ്ചേരിയിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ നിരത്തിലിറങ്ങിയ വാഹനങ്ങൾ തടഞ്ഞു. കോഴിക്കോട് പണിമുടക്കുന്ന തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചു. ഇടുക്കിയിൽ പണിമുടക്ക് ഏതാണ്ട് പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വളരെ കുറച്ച് സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചിൽ ഹർത്താലിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London