വൈകല്യങ്ങളെ വളര്‍ച്ചയിലേക്കുള്ള ചവിട്ടുപടിയാക്കി മണ്ണില്‍ പൊന്ന് വിളയിക്കുകയാണ് ശ്രീധരന്. ആത്മവിശ്വാസമാണ് അതിജീവനത്തിനുള്ള ഇന്ധനം എന്ന് ശ്രീധരന് എന്ന കര്ഷകന് നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു. പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ഇരു കൈപ്പത്തികളും നഷ്ടപ്പെട്ടുപോയ ശ്രീധരന് എന്ന ചെറുപ്പക്കാരന്റെ ജീവിതം നമുക്ക് അത്ഭുതമായി തോന്നാം. തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ പഞ്ചായത്തില്‍, കോട്ടൂര്‍ അഗസ്ത്യ വനമേഖലയില്‍ നിന്ന് കുറേ ദൂരം ഉള്ളിലേക്ക് പോകുമ്പോള്‍ കൊമ്പിടി സെറ്റില്‍മെന്റിലാണ് ശ്രീധരന്റെ വീടും കൃഷിയിടവും. അറ്റുപോയ കൈപ്പത്തികളെ നോക്കി നിരാശനായി ഇരിക്കുകയല്ല ശ്രീധരന് ചെയ്തത്. പിന്നെയോ, തന്റെ വൈകല്യങ്ങളില്‍ നിന്ന് കുടുംബം പുലര്‍ത്താനുള്ള വഴികള്‍ വെട്ടിത്തെളിക്കുകയാണ് അദ്ദേഹം ചെയ്തത്. അതാണ് ശ്രീധരനെ വ്യത്യസ്തനാക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ പാലെടുത്തുകൊണ്ടിരിക്കുന്ന 400 റബ്ബര്‍ മരങ്ങള്‍, വെറ്റില കൃഷി, കപ്പ, പയര്‍, കൂവ, ചേന, ആട്, കോഴി തുടങ്ങി എത്രയെത്ര വിളവൈവിധ്യങ്ങള്‍. ബുധനും ശനിയും കോട്ടൂര്‍ ചന്തയില്‍ കാര്‍ഷികവിഭവങ്ങള്‍ വില്‍ക്കുന്നുമുണ്ട്. പ്രിയപ്പെട്ട ശ്രീധരന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെയും ആത്മവിശ്വാസത്തെയും അതിജീവനമാര്ഗ്ഗങ്ങളെയും നമുക്ക് മാതൃകയാക്കാം. കഠിനാധ്വാനത്തിലൂടെ മണ്ണില്‍ പൊന്നുവിളയിക്കുന്ന ശ്രീധരനും കുടുംബത്തിനും സ്നേഹാഭിവാദനങ്ങള്‍, ആശംസകള്‍. കൃഷി മന്ത്രി വി എസ് സുനിൽ കുമാറിന്റെ ഫേസ്ബുക് കുറിപ്പാണിത്. ശ്രീധരനെ കുറിച്ച് നമുക്കിനി കൂടുതൽ അറിയാം…
© 2019 IBC Live. Developed By Web Designer London