ഭാര്യയുടെ സ്ഥാനാർഥിത്വത്തിൻ്റെ പേരിൽ തന്നെ വേട്ടയാടിയെന്ന് മന്ത്രി എ കെ ബാലൻ. പാലക്കാട് ജില്ലയിലെ തൻ്റെ സ്വാധീനം ഇല്ലാതാക്കാൻ വേണ്ടി ഒരു കേന്ദ്രത്തിൽ നിന്നാണ് ഈ വാർത്തകൾ പടച്ചുവിട്ടത്. പ്രതിഷേധക്കാർ പാഠം പഠിക്കുമെന്നും ബാലൻ കൂട്ടിച്ചേർത്തു. ഭാര്യ ഡോ.പി കെ ജമീലയെ മത്സരിപ്പിക്കണമെന്ന് എൻറെ മനസിലുണ്ടായിരുന്നില്ല.
തൻറെ സ്വാധീനം ഇല്ലാതാക്കാൻ ആര് വിചാരിച്ചാലും നടക്കില്ല. പത്രക്കാരെ ഭയന്ന് പിന്മാറുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ. പാലക്കാട് ജില്ലയിലെ എല്ലാ എൽ ഡി എഫ് സ്ഥാനാർഥികളും വിജയിക്കും. പാലക്കാട് സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട അസംബന്ധമാണ് വാർത്തകളായി വന്നതെന്നും മന്ത്രി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London