പാലക്കാട്: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച യുഡിഎഫിനും ബിജെപിക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എകെ ബാലന്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചരിത്രത്തില്‍ ദൈവത്തെ ഇത്രത്തോളം മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഇത് ഭരണഘടനാ വിരുദ്ധവും വെല്ലുവിളിയുമാണെന്ന് എകെ ബാലന് പറഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ല. പ്രതിപക്ഷ നേതാവ് ദൈവത്തിന്റെ ഹോള്‍സെയില്‍ കച്ചവടക്കാരനാണോയെന്നും എ കെ ബാലന് ചോദിച്ചു. തെരഞ്ഞെടുപ്പ് ദിവസം വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് ഗൂഢാലോചനയാണ്. ദൈവ വിശ്വാസികള്‍ പകരം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London