എൻസിപിയിൽ പരസ്യപോര് തുടങ്ങി. മുന്നണി വിടാനുള്ള നീക്കത്തിനെതിരെ എ.കെ. ശശീന്ദ്രൻ വിഭാഗം രംഗത്ത് വന്നു. ദേശീയ അധ്യക്ഷൻ ശരദ് പവാറിന് ആരെങ്കിലും കത്ത് അയച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി വിരുദ്ധമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവി പറഞ്ഞു. സംസ്ഥാന നേതൃത്വം അങ്ങനെയൊരു കത്ത് അയക്കാൻ തീരുമാനിച്ചിട്ടില്ല. മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും മുന്നണി വിടില്ലെന്നാണ് പ്രതീക്ഷയെന്നും അവർ പോയാലും യഥാർത്ഥ എൻസിപിയായി എൽഡിഎഫിൽ തുടരുമെന്നും റസാഖ് മൗലവി പറഞ്ഞു.
അതേസമയം, ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുള്ള കത്താണ് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാൾ അയച്ചിരിക്കുന്നത്. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിന്റേയും റിവേഴ്സ് ഹവാലയുടേയും കേന്ദ്രമാണെന്നും എൻസിപി കത്തിൽ വ്യക്തമാക്കി. ഫെബ്രുവരി അവസാനം ആറ് മന്ത്രിമാരേയും സ്പീക്കറേയും ഇഡി ചോദ്യം ചെയ്യും. എഡിഎഫിൽ തുടരുന്നത് എൻസിപിയ്ക്ക് ദോഷം ചെയ്യുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London