ഡല്‍ഹി നിസാമുദീന്‍ തബ്ലീഹ് ജമാഅത്തിന് പോയിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു. തബ്ലീഗ് ജമാഅത്ത് പത്തനംതിട്ട അമീര്‍ ഡോ.എം സലീമാണ് മരിച്ചത്. ഡല്‍ഹിയില്‍ വെച്ചായിരുന്നു മരണം. മരണം ഹൃദ്രോഗം മൂലമാണെന്നാണ് വിവരം. ഹൃദയരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. മാര്‍ച്ച് 24നാണ് അദ്ദേഹം മരണപ്പെട്ടത്. ഖബറടക്കവും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നേരത്തെ തെലങ്കാനയില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇദ്ദേഹം പങ്കെടുത്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ കൂടെ പങ്കെടുത്ത രണ്ട് പേര് നിലവില്‍ നിരീക്ഷണത്തിലുണ്ട്.
ലോക്ക് ഡൗണിനെ തുടർന്ന് മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ കഴിയാത്തതിനാൽ ഡൽഹിയിൽ തന്നെ സംസ്കരിക്കുകയായിരുന്നു. നിസാമുദ്ദീൻ ദർഗയ്ക്കു സമീപത്തെ മസ്ജിദിൽ ഈ മാസം 18ന് ആയിരുന്നു തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം നടന്നത്. ഇതിൽ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തോളം പേർ ഹോം ക്വാറന്റീനിലാണ്. കൂടുതൽ പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലോക്ഡൗൺ കർശനമാക്കുകയും കൂടുതൽ പൊലീസിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London