മലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികളെ അവതരിപ്പിക്കുന്ന റോൾപ്ലേ മത്സരം സംഘടിപ്പിച്ചു. വയനാട് ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോയും മലപ്പുറം സെൻട്രൽ സഹോദയയും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ പഴശ്ശിരാജയെ പുനരവതരിപ്പിച്ച കൊണ്ടോട്ടി മർക്കസ് ഉൽ ഉലൂം സ്കൂളിലെ ജുമ്നാഹ് ടി.എം. ഒന്നാം സ്ഥാനം നേടി. പെരിന്തൽമണ്ണ ഐ.എസ്.എസ്. സീനിയർ സെക്കൻററി സ്കൂളിലെ മുഹമ്മദ് റെയ്ഹാൻ രണ്ടാം സ്ഥാനവും അൽ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഇസ്ലാഹ് ഷാം വി.പി. മൂന്നാം സ്ഥാനവും നേടി. ഓൺലൈൻ ആയി സംഘടിപ്പിച്ച മത്സരത്തിൽ ജില്ലയിലെ വിവിധ സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നായി നൂറിലേറെ പേർ പങ്കെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London