ചാത്തന്നൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികയായ ഗ്യഹനാഥ മരിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവിനെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തന്നൂര്‍ ഇടനാട് ചരുവിള വീട്ടില്‍ ബിജു ഡാനിയേലിന്റെ ഭാര്യ ഷേര്‍ളി സാമുവേല്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12 മണിയോടെ ചാത്തന്നൂര്‍ പെട്രോള്‍ പമ്പിന് സമീപത്തെ എസ്ബിഐയ്ക്ക് മുന്നിലായിരുന്നു അപകടം.
ബാങ്കിന് മുന്നില്‍ നിന്നും ഇരുവരും സ്ക്കൂട്ടറില്‍ റോഡ് മുറിച്ച് കടക്കവെ തിരുമുക്ക് ഭാഗത്ത് നിന്നും ചാത്തന്നൂരിലേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറില്‍ നിന്നും ഷേര്‍ലി ഉയര്‍ന്ന് പൊങ്ങി റോഡിലേക്ക് വീണു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London